Skip to main content

Posts

Recent posts

കമ്മാരന്റെ മഹാ സംഭവം” കമ്മാരസംഭവം റിവ്യൂ വായിക്കാം

“കമ്മാരന്റെ മഹാ സംഭവം” കമ്മാരസംഭവം റിവ്യൂ വായിക്കാം April 14th, 5:56pm April 14th, 5:56pm Jishnu ദിലീപിനെ നായകനാക്കി പുതുമുഖ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ സിനിമ മുതല്‍ മുടക്ക് 20 കോടിയോളം രൂപയാണ്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. ദിലീപിന്റെ കീഴിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷനാണ് സിനിമ വിതരണത്തിനെത്തിച്ചത്. നമിത പ്രമോദ് നായകിയായി അഭിനയിക്കുമ്പോള്‍ തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ, മുരളി ഗോപി, ഇന്ദ്രന്‍സ്, സിദ്ദിഖ്, ശാരദ ശ്രീനാഥ്, ശ്വേത മേനോന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ദിലീപിന്റെ കരിയറിലെ വ്യത്യസ്ത കഥാപാത്രവുമായെത്തിയ ചിത്രമാണ് കമ്മാരസംഭവം . കൂടിയാലോചിച്ച് നിശ്ചയിച്ചുറപ്പിച്ച് എഴുതി വെക്കുന്ന നുണകളുടെ കടലാസുകെട്ടിനെ ചരിത്രം എന്ന് വിളിക്കുന്നു എന്ന വചനം എഴുതി കാണിച്ചാണ് ചിത്രം തുടങ്ങുന്നത് . 3 മണിക്കൂറും 4 മിനിറ്റിലെ മാസ്സിനു ശേഷം പടം അവസ...

425 രൂപക്ക് വിമാന ടിക്കറ്റ് ; എയർ ഇന്ത്യയുടെ തകർപ്പൻ ഓഫർ... ഷെയര്‍ ചെയ്യുക.

യാത്രക്കാരെ ഒന്നടങ്കം ഞെട്ടിച്ച് എയർ ഇന്ത്യയുടെ തകർപ്പൻ സ്വാതന്ത്ര്യ ദിന ഓഫർ . വെറും 425 രൂപയ്ക്ക് ടിക്കറ്റ് നൽകിയാണ് എയർ ഇന്ത്യ ഉപഭോക്താക്കളെ അമ്പരപ്പിച്ചത് . ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്ക് ഒരു പോലെ ഓഫാറുകൾ നൽകുന്നുണ്ട് കമ്പനി . ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളും വിമാനക്കമ്പനികളും 2018 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഫര്‍ മഹാമേളയാണ് പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പ് എയര്‍ ഏഷ്യയും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ എയര്‍ ഇന്ത്യയും വമ്പന്‍ സ്വാതന്ത്ര്യദിന ഓഫറുമായി രംഗത്തെത്തിയിരിക്കുന്നു. ഫ്രീഡം സെയില്‍ ഓഫറില്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കായി അത്യാകര്‍ഷകമായ ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്. ആഭ്യന്തരയാത്രകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും എയര്‍ ഇന്ത്യയുടെ ഓഫര്‍ സെയില്‍ ബാധകമാണ്. എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓഫീസുകളില്‍ നിന്നോ എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്പില്‍ നിന്നോ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ആഭ്യന്തര യാത്രകള്‍ക്ക് ഓഫര്‍ നിരക്കില്‍ വെറും 425 രൂപക്കാണ് ടിക്കറ്റ് ആരംഭിക്കുക. അന്താരാഷ്ട്ര യാത്രകള്‍ക്ക് 7,000 ...

ശരീരത്തില്‍ കാന്‍സര്‍ വളരുന്നുണ്ടോ നിങ്ങളുടെ നാവിലൂടെ അറിയാം ലക്ഷണം..വീഡിയോ

അധികമാരും ശ്രദ്ധിക്കാതെപോയ മമ്മൂട്ടി ചിത്രം പരോളിലെ ടൈറ്റിലില്‍ ഒളിപ്പിച്ചുവെച്ച ആ രഹസ്യം

നവാഗതനായ ശരത് സന്നിദ് മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് പരോൾ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ വളരെ രസകരമായ ചില വസ്തുതകൾ ഉണ്ടെന്നതും ശ്രദ്ധേയം. ആദ്യത്തെ അക്ഷരം ജയിൽ അഴിക്കുളിൽ ഉളളത് പോലെയാണ്. അടുത്ത അക്ഷരം പാതി ജയിൽ അഴിക്കുളിലും ബാക്കി പാതി പുറത്തുമാണ്.അവസാന അക്ഷരം മുഴുവനായും പുറത്താണ്. ഇതിൽ നിന്നും മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പരോൾ കാലം കഴിഞ്ഞു തിരിച്ചു ജയിലിലേക്ക് പോകുന്നില്ല എന്നുള്ള സൂചനയും നൽകുന്നു. നടി ഇനിയയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.മറ്റൊരു നായികനടിയായ മിയ ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരിയായി വേഷമിടുന്നു .ഇർഷാദ്,സിജോയ് വർഗീസ്,സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ

മഹാഭാരതത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു

മോഹൻലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമെന്ന ടാഗ് ലൈനിലാണ് രണ്ടാമൂഴം അണിയിച്ചിരുക്കുന്നത്. എന്നാൽ ചിത്രം എന്ന് തുടങ്ങും എന്ന ആശങ്ക ആദ്യം മുതൽക്കേ പ്രേക്ഷകർക്ക് എല്ലാവർക്കും ഉണ്ട്.അതിനെല്ലാം അറുതി വരുത്തിയിരിക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ജനുവരി 19 മുതൽ താൻ പൂര്‍ണ്ണമായും ഈ ചിത്രത്തിൽ മുഴുകുമെന്നും സംവിധായകൻ ട്വീറ്ററിൽ പോസ്റ്റ് ചെയ്തു. നിലവിൽ ഇരുവരും ഒടിയൻ ചിത്രത്തിന്‍റെ തിരക്കിലാണ്. രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കിയ ഒടിയൻ ഇപ്പോൾ ഒരു ബ്രെക്കിലാണ്. മോഹൻലാലിന്‍റെ ശരീരഭാരം കുറയ്ക്കുവാൻ വേണ്ടിയാണ് ഈ ബ്രെക്ക് എടുത്തിരിക്കുന്നത്. ഇതിന് വേണ്ടി ഫ്രാൻസിൽ നിന്ന് ഇരുപത്തി അഞ്ച് അംഗ സംഘം വന്നതും വാർത്ത ആയിരുന്നു. News Source: Film Faktory

VFX നു മാത്രം 90 കോടി – യെന്തിരൻ 2 എത്തുന്നത് ഇതുവരെ കാണാത്ത കാഴ്ചകളുമായി

ഇന്ത്യൻ സിനിമയിലെ വിസ്മയ കാഴ്ചയാകാൻ ഒരുങ്ങുന്ന ശങ്കറിന്റെ യെന്തിരൻ 2. 0 യുടെ റീലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2018 നാണു ചിത്രം തീയേറ്ററുകളിൽ എത്തുക. അതിനു മുൻപ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും vfx വർക്കുകൾ ഒരുപാട് ബാക്കിയുള്ളത് കൊണ്ടാണ് റീലീസ് ഡേറ്റ് നീട്ടേണ്ടി വന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ചിത്രമായി ആണ് യെന്തിരൻ 2 ഒരുങ്ങുന്നത്. രജനികാന്തിനൊപ്പം അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട് ചിത്രത്തിൽ. അടുത്തിടെ ഒരു വമ്പൻ ചടങ്ങിൽ ദുബായ് ബുർജ് പാർക്കിൽ ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. കോടികളാണ് അതിനു വേണ്ടി നിർമ്മാതാക്കളായ ലൈക പിക്ചേഴ്സ് ചിലവിട്ടത്. 3ഡ് യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ vfx വർക്കുകൾ നാളിതുവരെ പുറത്തിറങ്ങിയ ഏതു ഇന്ത്യൻ ചിത്രത്തിനേക്കാളും മികച്ചതായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. 90 കോടി രൂപയാണ് vfx നു മാത്രം ചിത്രത്തിന് വേണ്ടി ചിലവഴിക്കുന്നത്. ഏപ്രിലിന് മുൻപ് വർക്കുകൾ തീർത്തു നേരത്തെ പ്രഖ്യാപിച്ചത് പോലെ ജനുവരി റീലീസ് നടത്താൻ അണിയറക്കാർ പരമാവധി ശ്രമിക്കുന്നുണ്ട് എങ്കിലും ഇതേപ്പറ്റി ഔദ്യോഗിക അനൗൺസ്‌മെന്റ് ഒന്ന...