Skip to main content

Posts

Showing posts from October, 2017

മഹാഭാരതത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു

മോഹൻലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമെന്ന ടാഗ് ലൈനിലാണ് രണ്ടാമൂഴം അണിയിച്ചിരുക്കുന്നത്. എന്നാൽ ചിത്രം എന്ന് തുടങ്ങും എന്ന ആശങ്ക ആദ്യം മുതൽക്കേ പ്രേക്ഷകർക്ക് എല്ലാവർക്കും ഉണ്ട്.അതിനെല്ലാം അറുതി വരുത്തിയിരിക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ജനുവരി 19 മുതൽ താൻ പൂര്‍ണ്ണമായും ഈ ചിത്രത്തിൽ മുഴുകുമെന്നും സംവിധായകൻ ട്വീറ്ററിൽ പോസ്റ്റ് ചെയ്തു. നിലവിൽ ഇരുവരും ഒടിയൻ ചിത്രത്തിന്‍റെ തിരക്കിലാണ്. രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കിയ ഒടിയൻ ഇപ്പോൾ ഒരു ബ്രെക്കിലാണ്. മോഹൻലാലിന്‍റെ ശരീരഭാരം കുറയ്ക്കുവാൻ വേണ്ടിയാണ് ഈ ബ്രെക്ക് എടുത്തിരിക്കുന്നത്. ഇതിന് വേണ്ടി ഫ്രാൻസിൽ നിന്ന് ഇരുപത്തി അഞ്ച് അംഗ സംഘം വന്നതും വാർത്ത ആയിരുന്നു. News Source: Film Faktory

VFX നു മാത്രം 90 കോടി – യെന്തിരൻ 2 എത്തുന്നത് ഇതുവരെ കാണാത്ത കാഴ്ചകളുമായി

ഇന്ത്യൻ സിനിമയിലെ വിസ്മയ കാഴ്ചയാകാൻ ഒരുങ്ങുന്ന ശങ്കറിന്റെ യെന്തിരൻ 2. 0 യുടെ റീലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2018 നാണു ചിത്രം തീയേറ്ററുകളിൽ എത്തുക. അതിനു മുൻപ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും vfx വർക്കുകൾ ഒരുപാട് ബാക്കിയുള്ളത് കൊണ്ടാണ് റീലീസ് ഡേറ്റ് നീട്ടേണ്ടി വന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ചിത്രമായി ആണ് യെന്തിരൻ 2 ഒരുങ്ങുന്നത്. രജനികാന്തിനൊപ്പം അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട് ചിത്രത്തിൽ. അടുത്തിടെ ഒരു വമ്പൻ ചടങ്ങിൽ ദുബായ് ബുർജ് പാർക്കിൽ ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. കോടികളാണ് അതിനു വേണ്ടി നിർമ്മാതാക്കളായ ലൈക പിക്ചേഴ്സ് ചിലവിട്ടത്. 3ഡ് യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ vfx വർക്കുകൾ നാളിതുവരെ പുറത്തിറങ്ങിയ ഏതു ഇന്ത്യൻ ചിത്രത്തിനേക്കാളും മികച്ചതായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. 90 കോടി രൂപയാണ് vfx നു മാത്രം ചിത്രത്തിന് വേണ്ടി ചിലവഴിക്കുന്നത്. ഏപ്രിലിന് മുൻപ് വർക്കുകൾ തീർത്തു നേരത്തെ പ്രഖ്യാപിച്ചത് പോലെ ജനുവരി റീലീസ് നടത്താൻ അണിയറക്കാർ പരമാവധി ശ്രമിക്കുന്നുണ്ട് എങ്കിലും ഇതേപ്പറ്റി ഔദ്യോഗിക അനൗൺസ്‌മെന്റ് ഒന്ന...

പ്രേക്ഷകരെ ആവേശം കൊള്ളിച്ച് വിജയ്‌ ചിത്രം മെര്‍സല്‍ - റിവ്യൂ വായിക്കാം

അറ്റ്ലിയും വിജയും ആദ്യമായി ഒന്നിച്ച തെറി ഒരു സാമ്പത്തിക വിജയം ആയിരുന്നു എങ്കിലും , ക്ലീഷേ കൂമ്പാരം കൊണ്ട് നിറച്ച എന്നാൽ നല്ല മേകിങ് ഉള്ള ശരാശരി ചിത്രം മാത്രം ആയിരുന്നു. അറ്റ്ലി ചിത്രങ്ങളിലെ വിജയ് കിടു ആണ്.. ലുക്കിലും വർക്കിലും. മേഴ്സലിനു കാത്തിരിക്കാൻ കാരണങ്ങൾ പലതായിരുന്നു. അറ്റ്ലി അക്ഷരാർഥാത്തിൽ ഞെട്ടിച്ചു.. 2 മണിക്കൂർ 50 മിനുട്ട് സിനിമ എത്ര പെട്ടെന്നാ തീർന്നത്, ഒരിടത്തു പോലും മടുപ്പിക്കാത്ത വിജയെന്ദ്രപ്രസാദിനെ മരണമാസ് സ്ക്രിപ്റ്റിങ്ങും.. മെഡിക്കൽ രംഗത്തെ ബിസിനസ് ക്രൂരതകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്, ഒരു പ്രതികാര കഥയാണ് മേഴ്സൽ. കഥയൊക്കെ ആർക്കും ഊഹിക്കാവുന്നതാണ് എങ്കിൽ പോലും രോമാഞ്ചം തരുന്ന സീനുകൾ കൊണ്ട് നിറച്ച ഒരുഗ്രൻ മാസ് എന്റർട്ടനേർ ആണ് മേഴ്സൽ. കിടിലം #dialogues ആയിരുന്നു. എടുത്തു പറയാൻ ആണെങ്കിൽ ഒരുപാട് ഒരുപാട് ഉണ്ട്.. കത്തിയുടെ ഒക്കെ ഇരട്ടിക്കുണ്ട് ഇതിലെ മാസ് സീനുകളുടെ എണ്ണം.. വിജയ് 3 റോളിലും കിടുക്കി.. സത്യരാജ്, കാജൽ, സാമന്ത, നിത്യ എല്ലാവരും നന്നായി.. എസ് ജെ സൂര്യ വില്ലനായി തിളങ്ങി. വടിവെലുവിന്റെ ഒരു മികച്ച തിരിച്ചു വരവാണ് മേഴ്സൽ. ഉഗ്രൻ റോൾ ആയിരുന്നു. എ ആർ റഹ്മാൻറെ സംഗീ...