നവാഗതനായ ശരത് സന്നിദ് മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് പരോൾ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ വളരെ രസകരമായ ചില വസ്തുതകൾ ഉണ്ടെന്നതും ശ്രദ്ധേയം. ആദ്യത്തെ അക്ഷരം ജയിൽ അഴിക്കുളിൽ ഉളളത് പോലെയാണ്. അടുത്ത അക്ഷരം പാതി ജയിൽ അഴിക്കുളിലും ബാക്കി പാതി പുറത്തുമാണ്.അവസാന അക്ഷരം മുഴുവനായും പുറത്താണ്. ഇതിൽ നിന്നും മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പരോൾ കാലം കഴിഞ്ഞു തിരിച്ചു ജയിലിലേക്ക് പോകുന്നില്ല എന്നുള്ള സൂചനയും നൽകുന്നു. നടി ഇനിയയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.മറ്റൊരു നായികനടിയായ മിയ ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരിയായി വേഷമിടുന്നു .ഇർഷാദ്,സിജോയ് വർഗീസ്,സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ