Skip to main content

Posts

Showing posts from February, 2019

സ്വപ്നം കാണുക അത് സാക്ഷാത്കരിക്കുക. ഒരു ജനറേഷന് തന്നെ പ്രചോദനമായി മിസ്സ്‌ സൗത്ത് ഇന്ത്യ നിഖിത തോമസ്

സ്വപ്നം കാണുക അത് സാക്ഷാത്ക്കരിക്കുക. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളാകും അത്. അപ്പോൾ നേടിയെടുത്തത് അനേകായിരം പേര് അസൂയയോടെ നോക്കുന്ന പലർക്കും അപ്രാപ്യമായ ഒന്നാണെങ്കിലോ ? അതുപോലൊരു നേട്ടം കൈവരിച്ചതിന്റെ ത്രില്ലിലാണ് ഇപ്പോൾ കൊച്ചിക്കാരി നിഖിത തോമസ്. മിസ്സ്‌ സൗത്ത് ഇന്ത്യ കിരീടം സ്വന്തമാക്കിയ മലയാളി പെൺകുട്ടി. ബാല്യത്തിൽ കണ്ട സ്വപ്നത്തെ പിന്തുടർന്ന് അത് നേടിയെടുത്ത വനിതകളുടെ നിരയിൽ ഓരോ മലയാളി പെൺകുട്ടിക്കും പ്രചോദനമായി ഇനി ഈ 18 കാരിയും ഉണ്ടാകും. 11 വയസുള്ളപ്പോഴായിരുന്നു നിഖിതയുടെ മനസ്സിൽ ആ മോഹം ആദ്യമായി ഉണ്ടായത്. അച്ഛനും അമ്മയ്ക്കും ഒപ്പം മിസ്സ് കേരള കോമ്പറ്റിഷൻ കണ്ട സ്‌കൂൾ കുട്ടിക്കും ഒരു മോഹം റാംപിൽ നടക്കണം മോഡൽ ആകണം. ആഗ്രഹം അമ്മയോട് പറഞ്ഞു. പിന്നീട് ആ മകൾക്ക് മാർഗ്ഗ ദർശിയായി ഓരോ ചുവടിലും അമ്മ അനിതാ തോമസും ഒപ്പം ഉണ്ടായിരുന്നു. അങ്ങനെ മിസ്സ് കേരള കിരീടം സ്വപ്നം കണ്ട നിഖിതക്ക് കാലം കാത്തുവെച്ചത് മിസ് സൗത്ത് ഇന്ത്യൻ കിരീടം ആയിരുന്നു. 18 വയസ്സ് തികഞ്ഞപ്പോഴേ മിസ് കേരള മത്സരത്തിൽ യോഗ്യത നേടുകയും ആറാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. പിന...