Skip to main content

പ്രേക്ഷകരെ ആവേശം കൊള്ളിച്ച് വിജയ്‌ ചിത്രം മെര്‍സല്‍ - റിവ്യൂ വായിക്കാം


അറ്റ്ലിയും വിജയും ആദ്യമായി ഒന്നിച്ച തെറി ഒരു സാമ്പത്തിക വിജയം ആയിരുന്നു എങ്കിലും , ക്ലീഷേ കൂമ്പാരം കൊണ്ട് നിറച്ച എന്നാൽ നല്ല മേകിങ് ഉള്ള ശരാശരി ചിത്രം മാത്രം ആയിരുന്നു. അറ്റ്ലി ചിത്രങ്ങളിലെ വിജയ് കിടു ആണ്.. ലുക്കിലും വർക്കിലും. മേഴ്സലിനു കാത്തിരിക്കാൻ കാരണങ്ങൾ പലതായിരുന്നു. അറ്റ്ലി അക്ഷരാർഥാത്തിൽ ഞെട്ടിച്ചു.. 2 മണിക്കൂർ 50 മിനുട്ട് സിനിമ എത്ര പെട്ടെന്നാ തീർന്നത്, ഒരിടത്തു പോലും മടുപ്പിക്കാത്ത വിജയെന്ദ്രപ്രസാദിനെ മരണമാസ് സ്ക്രിപ്റ്റിങ്ങും.. മെഡിക്കൽ രംഗത്തെ ബിസിനസ് ക്രൂരതകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്, ഒരു പ്രതികാര കഥയാണ് മേഴ്സൽ. കഥയൊക്കെ ആർക്കും ഊഹിക്കാവുന്നതാണ് എങ്കിൽ പോലും രോമാഞ്ചം തരുന്ന സീനുകൾ കൊണ്ട് നിറച്ച ഒരുഗ്രൻ മാസ് എന്റർട്ടനേർ ആണ് മേഴ്സൽ. കിടിലം #dialogues ആയിരുന്നു. എടുത്തു പറയാൻ ആണെങ്കിൽ ഒരുപാട് ഒരുപാട് ഉണ്ട്.. കത്തിയുടെ ഒക്കെ ഇരട്ടിക്കുണ്ട് ഇതിലെ മാസ് സീനുകളുടെ എണ്ണം.. വിജയ് 3 റോളിലും കിടുക്കി.. സത്യരാജ്, കാജൽ, സാമന്ത, നിത്യ എല്ലാവരും നന്നായി.. എസ് ജെ സൂര്യ വില്ലനായി തിളങ്ങി. വടിവെലുവിന്റെ ഒരു മികച്ച തിരിച്ചു വരവാണ് മേഴ്സൽ. ഉഗ്രൻ റോൾ ആയിരുന്നു. എ ആർ റഹ്മാൻറെ സംഗീതം ബെസ്റ്റ് എന്ന് തന്നെ പറയാം. ഇന്റർവെൽ പഞ്ച് വേറെ ലെവൽ ആയിരുന്നു.. ക്ലയമാക്സിൽ ഞാൻ ഒരു ശങ്കർ, മുരുഗദോസ് ടച്ച് ഫീൽ ചെയ്തു.. അറ്ലീ ഉയരങ്ങളിലേക്ക് കുതിക്കുന്നു. പറയാൻ ഒരുപാടുണ്ട്.. തിയറ്റർ റെസ്പോണ്സ കിടു ആയിരുന്നു.. ബോക്ബസ്റ്ററിൽ കവിഞ്ഞ് ഒന്നും പ്രതീക്ഷിക്കേണ്ട.. :) മേഴ്സൽ- സാമൂഹിക പ്രസക്തി വിളമ്പി സാമൂഹിക പടം ആക്കാതെ. , നല്ല കഥയും ശക്തമായ തിരക്കഥയും വച്ച ഒരു മരണമാസ് പടം. വിജയ് ഷോയ്ക്ക് കൊടുത്തിനെക്കാൾ പ്രാധാന്യം കഥക്ക് കൊടുത്തു. ഫാന്സിന് ആടി തിമിർക്കാൻ ഒരു ഗാനം വന്നത് മുക്കാൽ മണിക്കൂറിനു ശേഷം ആയിരുന്നു.. എല്ലാ ഗാനങ്ങളും മികച്ചു നിന്നു :) 3.5/5

Comments