ഈ ആഴ്ച മലയാളികൾക്ക് മുന്നിൽ എത്തിയ ചിത്രങ്ങളിൽ ഒന്നാണ് സിദ്ധാർഥ് ഭരതൻ സംവിധാനം നിർവഹിച്ചു തൃശൂർ ഗോപാല്ജി തിരക്കഥയൊരുക്കിയ വർണ്യത്തിൽ ആശങ്ക . പ്രശസ്ത നിർമ്മാതാവ് ആഷിഖ് ഉസ്മാൻ, ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്. കുഞ്ചാക്കോ ബോബനാണ് ഈ ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചിരിക്കുന്നത്. ചെമ്പൻ വിനോദ്, സുരാജ് വെഞ്ഞാറമ്മൂ Iട്, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ,
രചന നാരായണൻ കുട്ടി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ശിവൻ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് പ്രധാനമായും ഈ കഥ വികസിക്കുന്നതെങ്കിലും ചെമ്പൻ വിനോദ്, സുരാജ് വെഞ്ഞാറമ്മൂട്, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ എന്നിവരവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് മികച്ച പ്രാധാന്യം നല്കിയാണ് ഈ ചിത്രം നമ്മളോട് കഥ പറയുന്നത്. തൃശൂർക്കാരായ എന്നാൽ കയ്യിലിരുപ്പ് അത്ര ശെരിയല്ലാത്ത ക്വോട്ട ശിവൻ, പാര വിൽസൺ, ചെമ്പക്കര ഗിൽബെർട്, പ്രതീഷ് എന്നിവരുടെ ജീവിതത്തിലേക്ക് ഒരു ഹർത്താൽ ദിനത്തിൽ ദയാനന്ദൻ എന്ന കഥാപാത്രം കടന്നു വരുന്നതോടെ ഈ ചിത്രം മുന്നോട്ടു നീങ്ങി തുടങ്ങുന്നു.
നിദ്ര, ചന്ദ്രേട്ടൻ എന്നീ മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സിദ്ധാർഥ് ഭരതൻ ഒരിക്കൽ കൂടി മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരു മികച്ച വിനോദ ചിത്രം തന്നെയാണ് . പ്രേക്ഷകന്റെ മനസ്സറിഞ്ഞെടുത്ത ചിത്രം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം ഈ ചിത്രത്തെ..വളരെ ലളിതമായ ഒരു കഥയെ അത്യന്തം രസകരമായി ദൃശ്യവൽക്കരിക്കാൻ സിദ്ധാർഥ് ഭരതന് കഴിഞ്ഞു. മികച്ച ഹാസ്യ രംഗങ്ങളും, ഗാനങ്ങളും , അതോടൊപ്പം ആവേശമുയർത്തുന്ന കഥാ സന്ദർഭങ്ങളും കൊണ്ട് കൊണ്ട് സിദ്ധാർഥ് ഭരതൻ അക്ഷരാർഥത്തിൽ ഒരു വ്യത്യസ്തമായ സിനിമാനുഭവമാണ് നമ്മുക്ക് സമ്മാനിച്ചത്. തൃശൂർ ഗോപാല്ജി എഴുതിയ തിരക്കഥ ചിത്രത്തെ നല്ല രീതിയിൽ തന്നെ താങ്ങി നിർത്തി..വളരെ രസകരമായ സന്ദർഭങ്ങൾ ഒരുക്കുന്നതിലും ഹാസ്യവും ത്രില്ലും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകുന്നതിലും രചയിതാവ് മികവ് പുലർത്തി എന്നു പറയാതെ വയ്യ. ആക്ഷേപഹാസ്യ രൂപേണയും കഥാ സന്ദർഭങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.
ശിവൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ മികച്ച പ്രകടനം നൽകിയപ്പോൾ ഈ കഥാപാത്രം ഈ നടന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വ്യത്യസ്തമായ പ്രകടനമായി ചൂണ്ടി കാണിക്കാവുന്ന ഒന്നായി മാറി. സുരാജ് വെഞ്ഞാറമൂടും, മണികണ്ഠൻ ആചാരിയും, ചെമ്പൻ വിനോദും, ഷൈൻ ടോം ചാക്കോയുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ച രീതിയും അവർ സ്‌ക്രീനിൽ കൊണ്ട് വന്ന എനർജിയും ഗംഭീരമായിരുന്നു. .ഈ അഭിനേതാക്കൾ തമ്മിലുള്ള സ്ക്രീനിലെ രസതന്ത്രം വളരെ മനോഹരമായിരുന്നു.. ഇവർക്ക് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രചന നാരായണൻ കുട്ടിയും മികച്ച പ്രകടനം തന്നെ നൽകി.
പ്രശാന്ത് പിള്ളൈ ഒരുക്കിയ ഗാനങ്ങൾ മികച്ചു നിന്നപ്പോൾ ജയേഷ് നായർ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ മിഴിവ് വർധിപ്പിക്കുക തന്നെ ചെയ്തു. ഭവൻ ശ്രീകുമാറിന്റെ എഡിറ്റിംഗ് മികവാണ് ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത. ഒരിക്കലും ചിത്രത്തിന്റെ വേഗത താഴെ പോകാതെ സൂക്ഷിക്കാൻ അദ്ദേഹത്തിന്റെ എഡിറ്റിംഗ് ന് കഴിഞ്ഞിട്ടുണ്ട്.
വർണ്യത്തിൽ ആശങ്ക വ്യത്യസ്തമായ ഒരു കഥ പറയുന്ന വളരെ മനോഹരമായ വിനോദ ചിത്രം ആണ്..ഒരു നിമിഷം പോലും നിങ്ങളെ ബോറടിപ്പിക്കാതെ, ഒരുപാട് ചിരിപ്പിക്കുന്ന ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല എന്നുറപ്പാണ്. കലാമൂല്യവും വിനോദവും കൂടി ചേരുന്ന ഒരപൂർവ ചലച്ചിത്രാനുഭവമാണ് വർണ്യത്തിലാശങ്ക.
ഇന്ത്യൻ സിനിമയിലെ വിസ്മയ കാഴ്ചയാകാൻ ഒരുങ്ങുന്ന ശങ്കറിന്റെ യെന്തിരൻ 2. 0 യുടെ റീലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2018 നാണു ചിത്രം തീയേറ്ററുകളിൽ എത്തുക. അതിനു മുൻപ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും vfx വർക്കുകൾ ഒരുപാട് ബാക്കിയുള്ളത് കൊണ്ടാണ് റീലീസ് ഡേറ്റ് നീട്ടേണ്ടി വന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ചിത്രമായി ആണ് യെന്തിരൻ 2 ഒരുങ്ങുന്നത്. രജനികാന്തിനൊപ്പം അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട് ചിത്രത്തിൽ. അടുത്തിടെ ഒരു വമ്പൻ ചടങ്ങിൽ ദുബായ് ബുർജ് പാർക്കിൽ ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. കോടികളാണ് അതിനു വേണ്ടി നിർമ്മാതാക്കളായ ലൈക പിക്ചേഴ്സ് ചിലവിട്ടത്. 3ഡ് യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ vfx വർക്കുകൾ നാളിതുവരെ പുറത്തിറങ്ങിയ ഏതു ഇന്ത്യൻ ചിത്രത്തിനേക്കാളും മികച്ചതായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. 90 കോടി രൂപയാണ് vfx നു മാത്രം ചിത്രത്തിന് വേണ്ടി ചിലവഴിക്കുന്നത്. ഏപ്രിലിന് മുൻപ് വർക്കുകൾ തീർത്തു നേരത്തെ പ്രഖ്യാപിച്ചത് പോലെ ജനുവരി റീലീസ് നടത്താൻ അണിയറക്കാർ പരമാവധി ശ്രമിക്കുന്നുണ്ട് എങ്കിലും ഇതേപ്പറ്റി ഔദ്യോഗിക അനൗൺസ്‌മെന്റ് ഒന്ന...

Comments
Post a Comment