ഈ വര്‍ഷം തിയറ്ററിലെത്തുന്ന രണ്ടാമത്തെ വിനീത് ശ്രീനിവാസന്‍ ചിത്രമാണ് ഇത്. എഴുത്തിനും സംവിധാനത്തിനും താല്ക്കാലിക അവധി നല്‍കി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് ഒരു സിനിമാക്കാരന്‍.പച്ചമരത്തണലില്‍, പയ്യന്‍സ് എന്നീ ചിത്രങ്ങളൊരുക്കിയ ലിയോ തദ്ദേവൂസാണ് സിനിമ സംവിധാനം ചെയ്യുന്നത്. എല്‍ജെ ഫിലിംസിന്റെ 25ാമത് സിനിമയായി തിയറ്ററിലെത്തുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക.
തൊണ്ടി മുതലും ദൃക്‌സാക്ഷിയും ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മഹേഷിന്റെ പ്രതികാരത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം നിമിഷയാണ് നായിക. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മഹേഷിന്റെ പ്രതികാരത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ശ്യാം പുഷ്‌കരന്‍ ക്രിയേറ്റ് ഡയറക്ടറായി ചിത്രത്തിലുണ്ട്.
അവരുടെ രാവുകള്‍ ഹിറ്റ് ചിത്രമായ ഫിലിപ്പ് ആന്‍ഡ് മങ്കി പെന്നിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത ഏറെ പ്രതീക്ഷകളോടെ തിയറ്ററിലെത്തുന്ന ആസിഫ് അലി ചിത്രമാണ് അവരുടെ രാവുകള്‍. വിനയ് ഫോര്‍ട്ട്, ഉണ്ണി മുകുന്ദന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഹണി റോസാണ് ചിത്രത്തിലെ നായിക. ഈ വര്‍ഷം തിയറ്ററിലെത്തുന്ന മൂന്നാമത്തെ ആസിഫ് അലി ചിത്രമാണ് അവരുടെ രാവുകള്‍.
റിംഗ് മാസ്റ്ററിന് ശേഷം റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ റോള്‍ മോഡല്‍സ് ആണ് ഫഹദ് നായികനായി പെരുന്നാളിന് എത്തുന്ന രണ്ടാമത്തെ ചിത്രം റോള്‍ മോഡല്‍സ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഏറെ സെലക്ടീവാകുകയും സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്ത ഫഹദ് ഫാസില്‍ രണ്ട് ചിത്രങ്ങളുമായിട്ടാണ് ഇക്കുറി പെരുന്നാളിന് എത്തുന്നത്. . വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, വിനായകന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.

Comments
Post a Comment