മല്ലി അന്ന് ജനഹൃദയം കവര്‍ന്നു ഇന്നും ആറില്‍ ആറ് എ പ്ലസ്സുമായി മാളവിക
Cine Media Promotionsഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം നേടി മാളവിക നായര്‍. വിഷയങ്ങള്‍ക്ക് മുഴുവന്‍ എ പ്ലസ് നേടിയാണ് മാളവിക പഠനത്തിലും മിടുക്കിയാണെന്ന് തെളിയിച്ചത്. ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് മാളവിക മികച്ച വിജയം സ്വന്തമാക്കിയത്. തൃശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു മാളവിക പഠിച്ചിരുന്നത്. കറുത്ത പക്ഷികളിലെ അന്ധ ബാലിക മല്ലിയായാണു മാളവിക നായരെ മലയാളം ആദ്യം നെഞ്ചേറ്റിയത്. ഒരു വിങ്ങലായി പ്രേക്ഷക ഹൃദയം കീഴടക്കിയ മല്ലിയിലൂടെ അരങ്ങേറ്റത്തില്‍ തന്നെ മികച്ച ബാല താരത്തിനുള്ള 2006ലെ സംസ്ഥാന അവാര്‍ഡും നേടി. അഞ്ചു വര്‍ഷത്തിനു ശേഷം ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം വീണ്ടും മാളവികയെ തേടിയെത്തി. രണ്ടു സംസ്ഥാന പുരസ്‌കാരങ്ങളുടെ പെരുമയില്‍ മലയാള സിനിമയിലെ ഏറ്റവും തിളക്കമുള്ള ബാലതാരങ്ങളിലൊരാളായി മാറിയ മാളവിക ബാല താരത്തില്‍ നിന്നു നായിക നിരയിലും അരങ്ങേറ്റം നടത്തിയിരുന്നു.
Comments
Post a Comment