Skip to main content

തമിഴകം നിവിൻ പോളി കീഴടക്കുമോ??

തമിഴകം നിവിൻ പോളി കീഴടക്കുമോ?? 

Cine Media Promotions

തമിഴിലും മലയാളത്തിലുമായി ഒരുങ്ങിയ 'റിച്ചി' ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. തൂത്തുക്കുടിയും കുറ്റാലവും മണപ്പാടിയും കൊല്‍ക്കത്തയുമൊക്കെ ലൊക്കേഷനുകളാക്കുന്ന ചിത്രം കന്നഡ ചിത്രമായ 'ഉളിഡവരു കണ്ടാതെ'യുടെ റീമേക്കാണ്. അൽഫോൺസ് പുത്രന്റെ മലയാള ചിത്രമായ പ്രേമത്തിന് ശേഷം തമിഴകം കീഴടക്കാനായി നിവിൻ പോളി റിച്ചിയായി എത്തുന്നു. തീരദേശജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാണ്ഡികുമാറാണ്. അജനീഷ് ലോകനാഥ് സംഗീതം. ഛായാഗ്രഹണത്തില്‍നിന്ന് അഭിനയത്തിലേക്കെത്തിയ നടരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അല്‍ഫോന്‍സ് പുത്രന്റെ 'പ്രേമ'ത്തിന് ശേഷം നിവിന്‍പോളിക്ക് തമിഴ്‌നാട്ടില്‍ വലിയ സ്വീകാര്യതയുണ്ട്. റിച്ചാർഡ് ആന്റണി എന്ന കഥാപാത്രത്തെ കന്നടയിൽ അവതരിപ്പിച്ചത് രക്ഷിത് ഷെട്ടി ആയിരുന്നു. മെയ് മാസത്തിൽ സിനിമ പ്രേക്ഷകരിലേക്ക് എത്തിച്ചേരും. യെസ് സിനിമാ കമ്പനിയും കാസ്റ്റ് ആന്‍ഡ് ക്രൂവും ചേര്‍ന്നാണ് റിച്ചി നിര്‍മിക്കുന്നത്.

Comments

Popular posts from this blog

VFX നു മാത്രം 90 കോടി – യെന്തിരൻ 2 എത്തുന്നത് ഇതുവരെ കാണാത്ത കാഴ്ചകളുമായി

ഇന്ത്യൻ സിനിമയിലെ വിസ്മയ കാഴ്ചയാകാൻ ഒരുങ്ങുന്ന ശങ്കറിന്റെ യെന്തിരൻ 2. 0 യുടെ റീലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2018 നാണു ചിത്രം തീയേറ്ററുകളിൽ എത്തുക. അതിനു മുൻപ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും vfx വർക്കുകൾ ഒരുപാട് ബാക്കിയുള്ളത് കൊണ്ടാണ് റീലീസ് ഡേറ്റ് നീട്ടേണ്ടി വന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ചിത്രമായി ആണ് യെന്തിരൻ 2 ഒരുങ്ങുന്നത്. രജനികാന്തിനൊപ്പം അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട് ചിത്രത്തിൽ. അടുത്തിടെ ഒരു വമ്പൻ ചടങ്ങിൽ ദുബായ് ബുർജ് പാർക്കിൽ ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. കോടികളാണ് അതിനു വേണ്ടി നിർമ്മാതാക്കളായ ലൈക പിക്ചേഴ്സ് ചിലവിട്ടത്. 3ഡ് യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ vfx വർക്കുകൾ നാളിതുവരെ പുറത്തിറങ്ങിയ ഏതു ഇന്ത്യൻ ചിത്രത്തിനേക്കാളും മികച്ചതായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. 90 കോടി രൂപയാണ് vfx നു മാത്രം ചിത്രത്തിന് വേണ്ടി ചിലവഴിക്കുന്നത്. ഏപ്രിലിന് മുൻപ് വർക്കുകൾ തീർത്തു നേരത്തെ പ്രഖ്യാപിച്ചത് പോലെ ജനുവരി റീലീസ് നടത്താൻ അണിയറക്കാർ പരമാവധി ശ്രമിക്കുന്നുണ്ട് എങ്കിലും ഇതേപ്പറ്റി ഔദ്യോഗിക അനൗൺസ്‌മെന്റ് ഒന്ന...

വെളിപാടിന്റെ പുസ്തകത്തിലെ "കടലും കരയും പോൽ" കേൾക്കാം

ശരീരത്തില്‍ കാന്‍സര്‍ വളരുന്നുണ്ടോ നിങ്ങളുടെ നാവിലൂടെ അറിയാം ലക്ഷണം..വീഡിയോ