Skip to main content

ലക്ഷ്യം വിജയകരമായി പ്രദര്‍ശനം തുടരുന്നു

ലക്ഷ്യം വിജയകരമായി പ്രദര്‍ശനം തുടരുന്നു

Cine Media Promotions

9 ദിവസം കൊണ്ട് 3 കോടി വമ്പന്‍ റിലീസുകള്‍ക്കിടയിലും കരുത്തു കാട്ടി "ലക്ഷ്യം" വിജയകരമായി പ്രദര്‍ശനം തുടരുന്നു.മികച്ച അഭിപ്രായങ്ങളുമായി ഇന്ദ്രജിത്ത്‌- ബിജു മേനോൻ കൂട്ടുകെട്ടിന്റെ ലക്ഷ്യം മുന്നേറുന്നു ജീത്തു ജോസഫിന്റെ തിരക്കഥയില്‍ ബിജു മേനോന്‍  ഇന്ദ്രജീത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകന്‍ അന്‍സാര്‍ ഖാന്‍ ഒരുക്കുന്ന ചിത്രമാണ് ലക്ഷ്യം. പീരുമേട് മുതല്‍ എറണാകുളത്തേക്ക് കൊണ്ടുവരുന്ന രണ്ട് കുറ്റവാളികളായാണ് ഇന്ദ്രജിത്തും ബിജു മേനോനും ഈ ചിത്രത്തില്‍. ശിവദ, കിഷോര്‍ സത്യ, ഷമ്മി തിലകന്‍ തുടങ്ങിയവരും ലക്ഷ്യത്തില്‍ മറ്റു കഥാപാത്രങ്ങളായെത്തുന്നു. അനില്‍ ജോണ്‍സണ്‍ ആണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ആണ് ഛായാഗ്രാഹണം. ജീവിതത്തില്‍ എല്ലാവർക്കും ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള തന്ത്രപ്പാടിലാണ് ഏവരും.വിമൽ കുമാർ എന്ന തടവുപുള്ളിക്കും ഒറ്റലക്ഷ്യമേയുള്ളൂ- തന്റെ കാമുകിയെ കൊന്നവനെ വകവരുത്തുക. 

Comments

Popular posts from this blog

VFX നു മാത്രം 90 കോടി – യെന്തിരൻ 2 എത്തുന്നത് ഇതുവരെ കാണാത്ത കാഴ്ചകളുമായി

ഇന്ത്യൻ സിനിമയിലെ വിസ്മയ കാഴ്ചയാകാൻ ഒരുങ്ങുന്ന ശങ്കറിന്റെ യെന്തിരൻ 2. 0 യുടെ റീലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2018 നാണു ചിത്രം തീയേറ്ററുകളിൽ എത്തുക. അതിനു മുൻപ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും vfx വർക്കുകൾ ഒരുപാട് ബാക്കിയുള്ളത് കൊണ്ടാണ് റീലീസ് ഡേറ്റ് നീട്ടേണ്ടി വന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ചിത്രമായി ആണ് യെന്തിരൻ 2 ഒരുങ്ങുന്നത്. രജനികാന്തിനൊപ്പം അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട് ചിത്രത്തിൽ. അടുത്തിടെ ഒരു വമ്പൻ ചടങ്ങിൽ ദുബായ് ബുർജ് പാർക്കിൽ ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. കോടികളാണ് അതിനു വേണ്ടി നിർമ്മാതാക്കളായ ലൈക പിക്ചേഴ്സ് ചിലവിട്ടത്. 3ഡ് യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ vfx വർക്കുകൾ നാളിതുവരെ പുറത്തിറങ്ങിയ ഏതു ഇന്ത്യൻ ചിത്രത്തിനേക്കാളും മികച്ചതായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. 90 കോടി രൂപയാണ് vfx നു മാത്രം ചിത്രത്തിന് വേണ്ടി ചിലവഴിക്കുന്നത്. ഏപ്രിലിന് മുൻപ് വർക്കുകൾ തീർത്തു നേരത്തെ പ്രഖ്യാപിച്ചത് പോലെ ജനുവരി റീലീസ് നടത്താൻ അണിയറക്കാർ പരമാവധി ശ്രമിക്കുന്നുണ്ട് എങ്കിലും ഇതേപ്പറ്റി ഔദ്യോഗിക അനൗൺസ്‌മെന്റ് ഒന്ന...

വെളിപാടിന്റെ പുസ്തകത്തിലെ "കടലും കരയും പോൽ" കേൾക്കാം

ശരീരത്തില്‍ കാന്‍സര്‍ വളരുന്നുണ്ടോ നിങ്ങളുടെ നാവിലൂടെ അറിയാം ലക്ഷണം..വീഡിയോ