ചങ്ക്സ്ന്റെ ആദ്യ ഗാനം എത്തി
Cine Media Promotionsഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചങ്ക്സ്’ന്റെ ആദ്യ ഗാനം ഇറങ്ങി.2016ൽ മലയാള സിനിമയെ ഞെട്ടിച്ച് സൂപ്പർ ഹിറ്റ് വിജയം കൈവരിച്ച ഹാപ്പി വെഡിംഗിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ചങ്ക്സ്. ഹാപ്പി വെഡ്ഡിങ് പോലെ തന്നെ പൂർണമായും ഒരു എന്റർടെയ്നറാകും ചങ്ക്സ് സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചങ്ക്സിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പാവാട എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ജി. മാർത്താണ്ഡൻ, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസ്, ശ്രീരാജ് എ.കെ.ഡിയും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ്.
Comments
Post a Comment