Skip to main content

Aashiq Abu Amal Neerad Tovino Joins Hands For Mayaanadhi




ടൊവീനോ, ആഷിക് അബു, അമല്‍ നീരദ്; മായാനദി മധുരയില്‍ 




ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'മായാനദി' എന്ന് പേരിട്ടു. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ. അല്‍ത്താഫ് സലിം ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യില്‍ നിവിന്‍ പോളിയുടെ നായികയാവുന്ന ഐശ്വര്യ ലക്ഷ്മിയാണ് 'മായാനദി'യിലെയും നായിക. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം.




സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം കൂടിയാണ് ഇത്. ആഷിക് അബുവിന്റെ ടീമിനൊപ്പം ഉണ്ടായിരുന്ന ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍. മഞ്ജു വാര്യരും റിമാ കല്ലിങ്കലും കേന്ദ്രകഥാപാത്രങ്ങളായ റാണി പദ്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മായാനദി'. റെക്സ് വിജയന്‍ സംഗീത സംവിധാനവും സൈജു ശ്രീധരന്‍ എഡിറ്റിംഗും, സമീറാ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കും.




അഞ്ച് സുന്ദരികള്‍ എന്ന ചലച്ചിത്ര സമുച്ചയത്തില്‍ ആഷിക് അബു സംവിധാനം ചെയ്ത ഗൗരി എന്ന സിനിമയുടെ ആശയം അമല്‍ നീരദിന്റേതായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിഐഎ എന്ന ചിത്രത്തിന് ശേഷം അമല്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. അതേസമയം ടൊവീനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രം 'ഗോദ' മികച്ച പ്രതികരണവുമായി ഇപ്പോള്‍ തീയേറ്ററുകളിലുണ്ട്. 'കുഞ്ഞിരാമായണ'ത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഗുസ്തിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ്.



Comments

Popular posts from this blog

VFX നു മാത്രം 90 കോടി – യെന്തിരൻ 2 എത്തുന്നത് ഇതുവരെ കാണാത്ത കാഴ്ചകളുമായി

ഇന്ത്യൻ സിനിമയിലെ വിസ്മയ കാഴ്ചയാകാൻ ഒരുങ്ങുന്ന ശങ്കറിന്റെ യെന്തിരൻ 2. 0 യുടെ റീലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2018 നാണു ചിത്രം തീയേറ്ററുകളിൽ എത്തുക. അതിനു മുൻപ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും vfx വർക്കുകൾ ഒരുപാട് ബാക്കിയുള്ളത് കൊണ്ടാണ് റീലീസ് ഡേറ്റ് നീട്ടേണ്ടി വന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ചിത്രമായി ആണ് യെന്തിരൻ 2 ഒരുങ്ങുന്നത്. രജനികാന്തിനൊപ്പം അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട് ചിത്രത്തിൽ. അടുത്തിടെ ഒരു വമ്പൻ ചടങ്ങിൽ ദുബായ് ബുർജ് പാർക്കിൽ ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. കോടികളാണ് അതിനു വേണ്ടി നിർമ്മാതാക്കളായ ലൈക പിക്ചേഴ്സ് ചിലവിട്ടത്. 3ഡ് യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ vfx വർക്കുകൾ നാളിതുവരെ പുറത്തിറങ്ങിയ ഏതു ഇന്ത്യൻ ചിത്രത്തിനേക്കാളും മികച്ചതായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. 90 കോടി രൂപയാണ് vfx നു മാത്രം ചിത്രത്തിന് വേണ്ടി ചിലവഴിക്കുന്നത്. ഏപ്രിലിന് മുൻപ് വർക്കുകൾ തീർത്തു നേരത്തെ പ്രഖ്യാപിച്ചത് പോലെ ജനുവരി റീലീസ് നടത്താൻ അണിയറക്കാർ പരമാവധി ശ്രമിക്കുന്നുണ്ട് എങ്കിലും ഇതേപ്പറ്റി ഔദ്യോഗിക അനൗൺസ്‌മെന്റ് ഒന്ന...

വെളിപാടിന്റെ പുസ്തകത്തിലെ "കടലും കരയും പോൽ" കേൾക്കാം

ശരീരത്തില്‍ കാന്‍സര്‍ വളരുന്നുണ്ടോ നിങ്ങളുടെ നാവിലൂടെ അറിയാം ലക്ഷണം..വീഡിയോ